കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിപുലമായ നടപടിക്രമങ്ങളിലൂടെ അടുത്ത സെപ്റ്റംബറിൽ സ്കൂൾ തുറക്കാനുള്ള സന്നദ്ധത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ എല്ലാ മേഖലകളും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. 2021/2022 അധ്യയന വര്‍ഷത്തില്‍ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി അലി അൽ യാക്കൂബ് പറഞ്ഞു. മന്ത്രാലയത്തിന്റെ ഉപദേശക യോഗത്തെത്തുടർന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രസ്താവന. നിര്‍ദ്ദിഷ്ട മാര്‍ഗനിര്‍ദ്ദേശങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് സ്കൂളിലേക്ക് പൂർണ്ണമായി പ്രവേശിക്കാനുള്ള നിർദ്ദേശവും യോഗത്തിലുണ്ടായി.
