മനാമ: കോവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന ബഹ്റൈനിലെ സ്കൂളുകളുടെ പ്രവർത്തനം നാളെ മുതൽ പുനരാരംഭിക്കും. ബഹറിനിൽ സ്കൂളുകൾ നാളെ മുതൽ തുറന്നു പ്രവർത്തനമാരംഭിക്കും. അധ്യാപകരും അനധ്യാപക ജീവനക്കാരുമാണ് നാളെമുതൽ സ്കൂളുകളിൽ എത്തുക. സെപ്റ്റംബർ 16 മുതലാണ് വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിക്കുന്നത്. വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ നേരിട്ട് ഹാജരാകുന്നതിനോ ഓൺലൈനായി ക്ലാസുകളിൽ പങ്കെടുക്കുന്നതിനോ അവസരമുണ്ട്. ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാമെന്ന് സ്കൂളുകൾ മുൻപേ തന്നെ അറിയിച്ചിരുന്നു.
ചെറിയൊരു വിഭാഗം രക്ഷിതാക്കൾ മാത്രമാണ് സ്കൂളിലേക്ക് കുട്ടികളെ അയക്കാൻ താല്പര്യപ്പെട്ടിട്ടുള്ളത്. 5 ശതമാനത്തിൽ താഴെ വിദ്യാർഥികൾ മാത്രമാണ് സ്കൂളിലെത്തി പഠിക്കുന്നതിന് അനുകൂലമായി പ്രതികരിച്ചതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. എന്നാൽ സ്കൂളുകളിൽ നേരിട്ടെത്തുന്ന വിദ്യാർത്ഥികളും സെപ്റ്റംബർ 6 ന് ആരംഭിക്കുന്ന ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചിട്ടുണ്ട്. കോവിഡിനെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ അധ്യാപകർ വളരെക്കുറച്ചു മാത്രമേയുള്ളൂവെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കുന്നുണ്ട്.
https://indianschool.bh/circulars.php