മനാമ: ബഹറിനിൽ സ്കൂളുകൾ നേരത്തെ പ്രഖ്യാപിച്ച പ്രകാരം സെപ്റ്റംബർ ആറിന് പ്രവർത്തനം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 16 മുതൽ വിദ്യാർത്ഥികൾക്ക് സ്കൂളുകളിലേക്ക് മടങ്ങാൻ സാധിക്കുമെന്ന് പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ ഡയറക്ടർ ഡോ. ഫവാസ് അൽ ഷെറോഗുയി പറഞ്ഞു.
കോവിഡ് -19 പടരാതിരിക്കാനുള്ള മുൻകരുതൽ നടപടിയായി സർക്കാർ, സ്വകാര്യ സ്കൂളുകളിൽ പഠനം നിർത്തിവയ്ക്കുന്നത് സംബന്ധിച്ച നിർദ്ദേശത്തിന് അംഗീകാരം നൽകിയിരുന്നു. സ്കൂളിൽ ഹാജരാകുന്നതിനോ ഓൺലൈൻ പഠനമോ തിരഞ്ഞെടുക്കാൻ മാതാപിതാക്കൾക്ക് ഇപ്പോഴും അവസരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.