
മനാമ: ബഹ്റൈനില്‍ റമദാനിലെ അവസാന 10 ദിവസങ്ങളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കാനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്കി.
ഈ അവധിക്കാലത്തിന് ആഴത്തിലുള്ള ആത്മീയ അര്‍ത്ഥമുണ്ടെന്നും ഈ സമയത്ത് സ്കൂള്‍ പഠനത്തിലേക്ക് ശ്രദ്ധ തിരിക്കാതെ ആരാധനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇളംതലമുറയ്ക്ക് അവസരം നല്‍കണമെന്നും പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത എം.പിമാര്‍ പറഞ്ഞു.
അവധി സംബന്ധിച്ച് ഹസ്സന് ഈദ് ബുഖാമസ് അവതരിപ്പിച്ച പ്രമേയത്തെ സെക്കന്റ് ഡെപ്യൂട്ടി സ്പീക്കര്‍ അഹമ്മദ് ഖരാത്ത, ഡോ. മുനീര്‍ സുറൂര്‍, മുഹമ്മദ് അല്‍ അഹമ്മദ്, മുഹമ്മദ് അല്‍ ഒലൈവി തുടങ്ങിയവര്‍ പിന്തുണച്ചു.
