
മനാമ: ബഹ്റൈനില്‍ സ്കൂള്‍ ബസ്സുകള്‍ക്ക് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്താനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്കി.
സ്ട്രാറ്റജിക്ക് തിങ്കിംഗ് ബ്ലോക്ക് അംഗം ഡോ. മറിയം അല്‍ ദഈന്റെ നേതൃത്വത്തില്‍ 5 അംഗങ്ങളാണ് ഈ നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ കൊണ്ടുവന്നത്. എല്ലാ സ്കൂള്‍ ബസ്സുകളിലും നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിക്കുക, കുട്ടികളുടെ സുരക്ഷിതത്തിനായി ബസ്സില്‍ ഒരു അറ്റന്‍ഡറെ നിയമിക്കുക തുടങ്ങിയ നടപടികള്‍ ഉള്‍പ്പെടുന്നതാണ് നിര്‍ദേശം. പാര്‍ലമെന്റ് അംഗീകരിച്ചതിനെ തുടര്‍ന്ന് നിര്‍ദേശം തുടര്‍നടപടികള്‍ക്കായി മന്ത്രിസഭയുടെ പരിഗണനയ്ക്കു വിട്ടു.
അടുത്തകാലത്തായി സ്കൂള്‍ ബസ്സുകളുമായി ബന്ധപ്പെട്ടുണ്ടായ ചില അപകടങ്ങള്‍ രക്ഷിതാക്കളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് ഈ നിര്‍ദേശം കൊണ്ടുവന്നതെന്ന് ഡോ.മറിയം പറഞ്ഞു.


