കൊല്ലം: ഉമയനല്ലൂരിൽ സ്കൂൾ ബസ് മതിലിൽ ഇടിച്ച് മറിഞ്ഞ് നിരവധി കുട്ടികൾക്ക് പരിക്കേറ്റു. കൊല്ലം മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച സ്വകാര്യ സ്കൂൾ ബസ് ആണ് മറിഞ്ഞത്.
പരിക്കേറ്റ 18 കുട്ടികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. കുട്ടികളുമായി പോയ ബസ് മതിലിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി കുട്ടികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.