പി.പി. ചെറിയാന്
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് വ്യാപനം റിക്കാര്‍ഡ് തലത്തിലേക്കുയരുന്നതിനിടയിലും, ഒമിക്രോണ്‍ ശക്തിപ്പെടുന്നതിനിടയിലും വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന ആഹ്വാനവുമായി പ്രസിഡന്റ് ജോ ബൈഡന്. പല സ്കൂള്‍ ഡിസ്ട്രിക്ടുകളും വെര്‍ച്വല്‍ പഠനത്തിലേക്ക് മാറുന്നതിനിടയിലാണ് പ്രസിഡന്റിന്റെ പുതിയ നിര്‍ദേശം.
ഫെഡറല്‍ റിലീഫ് ഫണ്ട് ഉപയോഗിച്ച് വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള നടപിടികള്‍ ലോക്കന്‍ ലീഡേഴ്സും, സ്കൂള്‍ അധികൃതരും അടിയന്തരമായി സ്വീകരിക്കണമെന്നു ഡിസംബര്‍ നാലിനു ചൊവ്വാഴ്ച ബൈഡന് നിര്‍ദേശിച്ചു.
=================================================================================
Read Also: ഫിലാഡൽഫിയയിലെ തീപിടിത്തത്തിൽ കുട്ടികളടക്കം നിരവധി പേർ മരിച്ചു
https://ml.starvisionnews.com/philadelphia-fire/
=================================================================================
ഒമിക്രോണ്‍ മുന്‍ വേരിയന്റുകളെ അപേക്ഷിച്ച് ഗുരുതരമല്ലെന്നാണ് വിശ്വാസമെന്നും, നമ്മുടെ കുട്ടികള്‍ കൂടുതല്‍ സുരക്ഷിതരാകുക വിദ്യാലയങ്ങളിലാണെന്നും ബൈഡന് വൈറ്റ് ഹൗസില്‍ നടത്തിയ പ്രസ്താവനയില്‍ പറയുന്നു. അതുകൊണ്ടാണ് സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും ബൈഡന് കൂട്ടിച്ചേര്‍ത്തു.
130 ബില്യന്‍ ഡോളറാണ് അമേരിക്കന്‍ റസ്ക്യൂ പ്ലാനിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതത്വം നല്കുന്നതിനു സംസ്ഥാനങ്ങള്‍ക്കും, പ്രാദേശിക ഗവണ്മെന്റുകള്ക്കും വിതരണം ചെയ്തിരിക്കുന്നത്. 12-നും 15-നും ഇടയിലുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനുള്ള ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ തീരുമാനം ഉടന്‍ നടപ്പിലാക്കുമെന്നും ബൈഡന് ഉറപ്പുനല്‍കി.