ബ്യൂണസ് ഐറിസ്: അർജന്റീനയെ 2022 ലോകകപ്പ് വിജയത്തിലേക്ക് നയിച്ച കോച്ച് ലയണൽ സ്കലോണിയുടെ കരാർ 2026 വരെ നീട്ടി. അർജന്റീന ഫുട്ബോൾ അസോസിയേഷനാണ് (എഎഫ്എ) ഇക്കാര്യം അറിയിച്ചത്.
തിങ്കളാഴ്ച പാരീസിൽ എഎഫ്എ പ്രസിഡന്റ് ക്ലോഡിയോ ടാപിയയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം എടുത്തതെന്ന് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. 2026ൽ കാനഡ, മെക്സിക്കോ, യുഎസ്എ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിലും സ്കലോണി അർജന്റീനയെ പരിശീലിപ്പിക്കും.
അർജന്റീനയുടെ ലോകകപ്പ് വിജയത്തിന് പിന്നാലെ ഫിഫ അവാർഡിൽ സ്കലോണി മികച്ച പരിശീലകനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.