കോഴിക്കോട്: ബാബറി മസ്ജിദ് തകർത്ത കേസിലെ വിധിക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് പിന്‍വലിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക
‘നീതിയാണ് വേണ്ടത്, വിധി നിരാശാജനകം’ ഇതായിരുന്നു ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി വന്നയുടന്‍ മുനവ്വറലി തങ്ങളുടെ എഫ്.ബി പോസ്റ്റ്. പോസ്റ്റിന് മിനിറ്റുകളുടെ ആയുസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ. അധികം വൈകാതെ പുതിയ പോസ്റ്റ് വന്നു. ‘വിധി നിര്‍ഭാഗ്യകരം. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുക’ എന്നായിരുന്നു അടുത്ത പോസ്റ്റ്. ആദ്യ പോസ്റ്റ് പിന്‍വലിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്നും, മുസ്ലിം ലീഗെന്ന പാര്‍ട്ടിയുടെ പേരാണോ പ്രശ്നം അതല്ല കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഭയക്കുന്നതാണോ വിഷയമെന്നും തങ്ങള്‍ പറയണമെന്ന് റിയാസ് ആവശ്യപ്പെട്ടു.