ദമാം: സൗദിയില്‍ വാറ്റ് തുക വെട്ടിപ്പ് നടത്തുന്നവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് സൗദി സകാത്ത്, നികുതി അതോറിറ്റി അറിയിച്ചു. നിയമ ലംഘകര്‍ക്ക് ചുമത്തുന്ന പിഴ തുകയുടെ രണ്ടര ശതമാനമാണ് നിയമ ലംഘനങ്ങളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ചിലപ്പോള്‍ പരമാവധി പത്തു ലക്ഷം റിയാല്‍ വരെ പാരിതോഷികം നൽകും. കൃത്യമായ തെളിവുകളോടെയാണ് വിവരം നല്‍കേണ്ടത്. അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമാക്കി വെക്കും.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
വാറ്റ് പതിനഞ്ച് ശതമാനമാക്കി ഉയര്‍ത്തിയ ശേഷം സൗദിയുടെ പല ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളില്‍ പതിനായിരത്തിലേറെ നിയമ ലംഘനം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടിയെന്ന് അതോറിറ്റി വ്യക്തമാക്കി.