ജിദ്ദ: ഉപരോധത്തിന് ശേഷം സൗദിക്കും ഖത്തറിനുമിടയിൽ വാണിജ്യ ഗതാഗതം പുനരാരംഭിച്ചു. ഹമദ് തുറമുഖത്തു നിന്ന് 27 കണ്ടെയ്നറുകൾ ദമ്മാമിലെ കിങ് അബ്ദുൽ അസീസ്തുറമുഖത്തെത്തി. ഈ മാസം തുടക്കത്തിൽ അൽഉലയിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ രൂപപ്പെട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് ഖത്തറിനുമേലുള്ള ഉപരോധം പിൻവലിച്ചത്. വ്യോമ, കടൽ, കര പ്രവേശന കവാടങ്ങൾ തുറക്കുകയും ചെയ്തിരുന്നു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധങ്ങൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിനിടയിലാണ് വാണിജ്യ ഗതാഗതം പുനരാരംഭിച്ചത്. ഉപരോധം നീക്കിയ തൊട്ടടുത്ത ദിവസം കരമാർഗമുള്ള പ്രവേശന കവാടങ്ങൾ തുറക്കുകയും ഇരുരാജ്യങ്ങൾക്കുമിടയിൽ ഗതാഗതം പുനരാരംഭിക്കുകയും ചെയ്തിരുന്നു. ദോഹയിൽനിന്ന് സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സർവിസും കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. വാണിജ്യ ഗതാഗതം തുടങ്ങിയതോടെ ചരക്ക് നീക്കം വരും ദിവസങ്ങളിൽ സാധാരണഗതിയിലാകും.