മനാമ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ റീട്ടെയിൽ ബിസിനസ് ഗ്രൂപ്പായ ലുലു ഗ്രൂപ്പിന്റെ ഓഹരി വാങ്ങാൻ സൗദി അറേബ്യൻ പരമാധികാര ഫണ്ടായ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചർച്ചകൾ നടത്തിവരുന്നു. ഇടപാടിന്റെ തുകയോ അന്തിമരൂപം നൽകിയ തീയതിയോ ഇതുവരെ വ്യക്തമായിട്ടില്ല. റോയിട്ടേഴ്സ് വാർത്ത ഏജൻസിയാണ് ഇത് സംബന്ധിച്ച വിവിവരം ആദ്യം റിപ്പോർട്ട് ചെയ്തത്. സൗദി അറേബ്യയുടെ നിക്ഷേപത്തെ കുറിച്ച് ലുലു ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരണമൊന്നും നടത്തിയിട്ടില്ല.
360 ബില്യൺ യുഎസ് ഡോളറിലധികം (26,00,000 കോടി രൂപ) നിക്ഷേപ ഫണ്ടുള്ള നൂൺ ഡോട്ട് കോം ഉൾപ്പെടെ നിരവധി വൻകിട കമ്പനികളിൽ നിക്ഷേപം നടത്തിയ പിഐഎഫിന്റെ ചെയർമാനാണ് സൗദി അറേബ്യയിലെ കിരീടാവകാശിയായ എച്ച്ആർഎച്ച് മുഹമ്മദ് ബിൻ സൽമാൻ.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ഈ വർഷം ആദ്യം അബുദാബി സർക്കാർ ഉടമസ്ഥതയിലുള്ള നിക്ഷേപ കമ്പനിയായ എഡിക്യു 1.1 ബില്യൺ യുഎസ് ഡോളർ (8000 കോടി രൂപ) ലുലു ഗ്രൂപ്പ് ബിസിനസുകളിൽ നിക്ഷേപിച്ചിരുന്നു. ജോർദാൻ, ഇറാഖ്, മൊറോക്കോ എന്നിവയുടെ പുതിയ വിപണികളിൽ ലുലു ബിസിനസുകൾ വ്യാപിപ്പിക്കുന്നതിന് ഈ പണം ഉപയോഗിക്കുന്നു. അബുദാബി കിരീടാവകാശി എച്ച്.എച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെ സഹോദരനും രാജ കുടുംബാംഗവുമായ ഷെയ്ഖ് തഹ്നൗൻ ബിൻ സായിദ് അൽ നഹ്യാൻ അധ്യക്ഷനായ ഈ മേഖലയിലെ ഏറ്റവും വലിയ നിക്ഷേപ കമ്പനികളിലൊന്നാണ് എഡിക്യു.
7.4 ബില്യൺ യുഎസ് ഡോളറാണ് (55,800 കോടി രൂപ) ലുലു ഗ്രൂപ്പിന്റെ ആസ്തി. ലുലുവിന്റെ നിശ്ചിത ശതമാനം ഓഹരി വാങ്ങാനാണ് പിഐഎഫ് ചർച്ചകൾ നടക്കുന്നത്.