
മനാമ: ബഹ്റൈനും സൗദി അറേബ്യയും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തിന്റെ ഭാഗമായി സൗദി അറേബ്യയുടെ 95ാമത് ദേശീയ ദിനം ആഘോഷിക്കാന്‍ ബഹ്റൈനിലുടനീളം കെട്ടിടങ്ങളും പ്രധാന കേന്ദ്രങ്ങളും പച്ച നിറത്തില്‍ അലങ്കരിച്ചു.
ബഹ്റൈനിലെ ജനങ്ങള്‍ക്കിടയിലെ സന്തോഷകരമായ അന്തരീക്ഷം പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ഔദ്യോഗിക, സ്വകാര്യ സ്ഥാപനങ്ങള്‍ പച്ച വിളക്കുകള്‍കൊണ്ട് അലങ്കരിച്ചു.
