
മനാമ: സൗദി- ബഹ്റൈനി ഏകോപന കൗണ്‍സിലിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് ബിന്‍ അബ്ദുല്ല അല്‍ സൗദ് ബഹ്റൈനിലെത്തി.
ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോക്ടര്‍ അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി, വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി ഖാലിദ് യൂസഫ് അല്‍ ജലാഹമ, സൗദി അറേബ്യയിലെ ബഹ്റൈന്‍ അംബാസഡര്‍ ഷെയ്ഖ് അലി ബിന്‍ അബ്ദുറഹ്മാന് ബിന്‍ അലി അല്‍ ഖലീഫ, ബഹ്റൈനിലെ സൗദി അംബാസിഡര്‍ നായിഫ് ബിന്‍ ബന്ദര്‍ അല്‍ സുദൈരി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
