റിയാദ്: സൗദിയിൽ അടച്ചിട്ട എല്ലാ അതിർത്തികളും ഇന്ന് തുറന്നു. ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ വ്യാപനം കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിസംബര്‍ 20 മുതല്‍ സൗദി താല്‍ക്കാലിക യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ 11 മുതൽ സൗദിയിലേക്ക് വിമാനങ്ങൾക്ക് പ്രവേശിക്കാം. ഇനി കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് സ്വദേശികൾക്കും വിദേശികൾക്കും രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കും. കര, നാവിക, വ്യോമ അതിര്‍ത്തികളെല്ലാം സൗദി തുറന്നു.
ജനിതക മാറ്റം സംഭവിച്ച കോവിഡ് കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് നിയന്ത്രണമുണ്ട്. സൗദിയിലെത്തിയാൽ 14 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടതുമാണ്. എന്നാൽ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള സര്‍വ്വീസ് വിലക്ക് പൂര്‍ണമായും പിന്‍വലിച്ചിട്ടില്ല.