ജിദ്ദ: നിരന്തരം അക്രമണം നടത്തുന്ന ഹൂതി നടപടിയെ സൗദി മന്ത്രിസഭാ യോഗം ശക്തമായി അപലപിച്ചു. യമന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഒപ്പുവെച്ച സ്റ്റോക്ക്ഹോം കരാര്‍ ഹൂതികള്‍ ലംഘിക്കുകയാണ്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഹൂതികള്‍ ഭീകരാക്രമണം തുടരുകയാണ്. യമനിലെ ഹുദൈദ പ്രവിശ്യ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുളള വേദിയായി ഹൂതികള്‍ മാറ്റിയിരിക്കുകയാണ്. ഹൂതികളടെ അക്രമണം പ്രാദേശിക, അന്തര്‍ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ്. ഭരണാധികാരി സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനിലാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്. പ്രതിരോധ ശേഷി കൈവരിക്കുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യമെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിച്ച ആക്ടിംഗ് മീഡിയാ മന്ത്രി മാജിദ് അല്‍ ഖസബി പറഞ്ഞു.


