റിയാദ്: കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ സാഹചര്യത്തില്‍ ഇന്ത്യ ഉൾപ്പെടെ റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ സൗദി അറേബ്യ. ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സൗദി പൗരന്മാര്ക്കാണ് മൂന്ന് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുക. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.
അഫ്ഗാന്, അര്‍ജന്റീന, ബ്രസീല്‍, ഈജിപ്ത്, എത്യേപ്യ, ഇന്ത്യ, ഇന്തോനേസ്യ, ലെബനന്, പാകിസ്താന്, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, വിയറ്റ്നാം, യുഎഇ തുടങ്ങി നിരവധി രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ സൗദി നിരോധിച്ചിരുന്നു. ഈ രാജ്യങ്ങളില്‍ കൊവിഡ് നിയന്ത്രണ വിധേയമായിട്ടില്ലാത്തതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന പൗരന്മാര്ക്ക് നേരിട്ടും മറ്റ് രാജ്യങ്ങളിലൂടെയുമുള്ള യാത്രക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.