സൗദി അറേബ്യയും ഖത്തറും കര, കടൽ, വ്യോമാതിർത്തികൾ തുറക്കാൻ തീരുമാനിച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രിയാണ് ഇതുസംബന്ധിച്ച വിവരം പ്രഖ്യാപിച്ചത്. നാലു വർഷം നീണ്ട പ്രതിസന്ധികൾ അവസാനിക്കുന്നതിനുള്ള തുറക്കാനുള്ള ആദ്യപടിയാണ് ഈ നീക്കം.
ഷെയ്ഖ് നവാഫിന്റെ നിർദ്ദേശത്തെ അടിസ്ഥാനമാക്കി, ഇന്ന് വൈകുന്നേരം മുതൽ സൗദി അറേബ്യയ്ക്കും ഖത്തറിനുമിടയിൽ കര, കടൽ, വ്യോമാതിർത്തികൾ തുറക്കാൻ ധാരണയായി. സൗദി അറേബ്യയിലെ അൽ ഉലയിൽ നാളെ നടക്കുന്ന 41- മത് ജി.സി.സി ഉച്ചകോടിക്ക് മുന്നോടിയായാണ് ഇരു രാജ്യങ്ങളും അതിർത്തി തുറന്നത്.
തീവ്രവാദ ഗ്രൂപ്പുകൾക്ക് ഖത്തർ നൽകിയ പിന്തുണയെത്തുടർന്ന് 2017 ലാണ് ഖത്തറിനെ സൗദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ബഹിഷ്കരിക്കുന്നത്.