തമിഴ്നാട് : സാത്താന്‍കുളം കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ സബ് ഇന്‍സ്പെക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. സ്പെഷല്‍ സബ് ഇന്‍സ്പെക്ടര്‍ പോള്‍ദുരൈ ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചയോടെയായിരുന്നു മരണം. 56 വയസ്സായിരുന്നു.തൂത്തുക്കുടി സാത്താന്‍കുളം പൊലീസ് സ്റ്റേഷനില്‍ വെച്ച് പി. ജയരാജ്, മകന് പി. ബെന്നിക്സ് എന്നിവരെ കസ്റ്റഡിയില്‍ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലാണ് പോള്‍ദുരൈ അടക്കം 10 പൊലീസുകാരെ അറസ്റ്റ് ചെയ്തത്. മധുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന പോള്‍ദുരൈയ്ക്ക് ജൂലൈ 24നാണ് കോവിഡ് സ്ഥിരീകരിച്ചത്.തുടര്‍ന്ന് മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദ്രോഗപ്രമേഹ രോഗബാധിതനായിരുന്ന ശനിയാഴ്ചയോടെയാണ് പോള്‍ദുരൈയുടെ നില വഷളായത്.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE