മനാമ : സയൻസ് ഇന്ത്യാ ഫോറം വിജ്ഞാന ഭാരതിയുടെയും ബഹറിൻ ഇന്ത്യൻ എംബസിയുടെയും സഹകരണത്തോടെ നടത്തിയ ശാസ്ത്ര പ്രതിഭാ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു . ബഹറിൻ ഇന്ത്യൻ എംബസി ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ശ്രീ ഇജാസ് അഹമ്മദ് ഖാൻ ഫലപ്രഖ്യാപനം നടത്തി.

മൂന്നു ഘട്ടങ്ങളിലായാണ് ഇത്തവണ ശാസ്ത്ര പ്രതിഭ പരീക്ഷ നടന്നത്. ബഹറിനിലെ എട്ട് സ്കൂളുകളിൽനിന്നുമായി 11500 കുട്ടികൾ രെജിസ്റ്റർ ചെയ്ത പരീക്ഷയിൽ 1759 കുട്ടികൾ രണ്ടാം ഘട്ട പരീക്ഷക്ക് യോഗ്യത നേടി. അതിൽ നിന്നും 88 കുട്ടികളാണ് അവസാന ഘട്ട പരീക്ഷയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടത് .

ഇവരിൽ നിന്നും ഓരോ ഗ്രെയിഡിലെയും ഏറ്റവും ഉയർന്ന മാർക്ക് നേടിയ രണ്ടു കുട്ടികളെ വീതം ശാസ്ത്ര പ്രതിഭയായി പ്രഖ്യാപിച്ചു. ഒക്ടോബർ 29 നും നവംബർ 12 നും നടന്ന രണ്ടു ഘട്ടങ്ങളും ഓൺലൈനായിട്ടാണ് നടന്നത് നവംബർ 20 നു നടന്ന അവസാന ഘട്ട പരീക്ഷ ഏഷ്യൻ സ്കൂളിൽ വെച്ച് നേരിട്ടാണ് നടത്തിയത്.128 കുട്ടികൾ A പ്ലസ് ഗ്രെയിഡും 186 കുട്ടികൾ A ഗ്രെയിഡും കരസ്ഥമാക്കി .


എംബസി ഹാളിൽ നടന്ന ഫലപ്രഖ്യാപന ചടങ്ങിൽ എംബസി സെക്കന്റ് സെക്രട്ടറി ശ്രീ ഇജാസ് അഹമ്മദ് ഖാൻ,സയൻസ് ഇന്ത്യാ ഫോറം പ്രസിഡന്റ് ഡോക്ടർ വിനോദ് മണിക്കര , ജനറൽ സെക്രട്ടറി പ്രശാന്ത് ധർമ്മരാജ് , അഡ്വൈസറി ബോർഡ് ചെയര്മാര് ഡോക്ടർ രവി വാര്യർ , അഡ്വൈസറി ബോർഡ് മെമ്പർ ഡോക്ടർ ബാബു രാമചന്ദ്രൻ , പി.ആർ.ഓ ശ്രീ അനിലാൽ എന്നിവർ സംബന്ധിച്ചു . ശാസ്ത്ര പ്രതിഭകൾക്ക് ഇന്ത്യയിലെ വിവിധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ സന്ദർശിക്കാനും മുതിർന്ന ശാസ്ത്രജ്ഞരുമായി സംവദിക്കാനുമുള്ള അവസരങ്ങൾ ഒരുക്കുമെന്ന് സയൻസ് ഇന്ത്യാ ഫോറം പ്രസിഡന്റ് ഡോക്ടർ വിനോദ് മാനിക്കര അറിയിച്ചു. വിജയികളെ എംബസി സെക്കന്റ് സെക്രട്ടറി ഇജാസ് അഹമ്മദ് ഖാനും സയൻസ് ഇന്ത്യ ഫോറം പ്രവർത്തകരും അഭിനന്ദിച്ചു.
