ടെക്സാസ്: ശശിതരൂര്‍ പാര്‍ട്ടിക്കുള്ളിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റ് എന്നും രാഷ്ട്രീയ പക്വത ഇല്ലാത്തയാള്‍ എന്നുമുള്ള കൊടിക്കുന്നില്‍ സുരേഷിൻറെ വിവാദ പരാമർശത്തോട് പ്രമുഖ പ്രവാസി കോൺഗ്രസ് നേതാവും,വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയൻ പ്രസിഡന്റ് തന്റെ ഫേസ്ബുക്കിൽ പോസിറ്റിലൂടെ കൊടിക്കുന്നിൽ സുരേഷിനെ വിമർശിച്ചു. ഫേസ്ബുക് പോസ്റ്റിൻറെ പൂർണ രൂപം ഇങ്ങനെ ..
പ്രിയ കൊടിക്കുന്നിൽ സുരേഷിനോട്
സ്നേഹപൂർവ്വും ജെയിംസ് കൂടൽ
“താങ്കൾ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോൾ മുതൽ എനിക്ക് നേരിട്ട് വെക്തി ബന്ധമുള്ള ഒരു സഹപ്രവർത്തകൻ ആണല്ലോ !!
താങ്കൾ എന്റെ അടുർ പലർലമെൻറ് മണ്ഡലത്തിന്റെ എം പി എന്നനിലയിൽ താങ്കളുമായും ഒരു പ്രവാസി പൊതു പ്രവർത്തകൻ എന്ന നിലയിൽ എനിക്കും താങ്കളുമായി അടുത്ത് സഹകരിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ടല്ലോ !! പക്ഷെ താങ്കൾ ശശി തരൂരിന് എതിരെ നടത്തിയ പരസ്യ വിമർശനം താങ്കൾക്കും കോണ്ഗ്ര്സ് പ്രസ്ഥാനത്തിനും ഗുണം ചെയ്യുമോയെന്ന് ആത്മപരിശോധന നടത്തണം !!! ഗാന്ധി കുടുംബത്തെ പ്രീണി പെടുത്താൻ ഡൽഹിയിൽ കോൺഗസ് ആസ്ഥാനത്ത് ആളിനെയിറക്കി കീ ജയ് വിളിപ്പിക്കുന്ന കാലം കഴിഞ്ഞുപോയി . ദേശിയ മാധ്യമങ്ങളിൽ വെണ്ടയ്ക്ക അക്ഷരത്തിൽ വാർത്ത വരുത്തി അതിന്റെ കോപ്പി ഡൽഹിയിൽ എത്തിച്ച് പ്രീതിപ്പെടുത്തി സ്ഥാനം നേടിയെടുത്തുള്ളവരെക്കുറിച്ച് ഈയുള്ളവന് നന്നായി അറിയാം !! ഡൽഹിയിൽ അടയിരുന്ന് ഗാന്ധികുടുംബത്തെ ഉപദേശിച്ച് ഉപദേശിച്ച് ഈ കോലത്തിൽ എത്തിച്ചവർ ആരെന്നും എന്തെന്നും താങ്കൾക്കും അറിവുള്ളതാണല്ലോ !! ഈ ശൈലി മാറേണ്ടിയിരിക്കുന്നു !! ഇന്ത്യ രാജ്യം യുവതയുടെ നാടാണ് അവരുടെ ചിന്തകൾക്ക് ഊർജ്ജും പകരുന്ന നേതൃത്തത്തിന് മാത്രമേ നാളയുടെ ഇന്ത്യയെ നയിക്കുവാൻ കഴിയുകയുള്ളൂ.