മനാമ: ബഹ്റൈനിലെ സാറില്‍ ദമ്പതിമാരുടെയും ഒരു കുഞ്ഞിന്റെയും മരണത്തിന് കാരണമായ അപകടമുണ്ടാക്കിയ വാഹനമോടിച്ചയാള്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിലായിരുന്നെന്ന് പരിശോധനയില്‍ വ്യക്തമായി.
കേസില്‍ വിചാരണ ജൂണ്‍ 23ന് ആരംഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു. ലഹരിയില്‍ ഓടിച്ചുവന്ന വാഹനം നിയന്ത്രണം വിട്ട് എതിര് റോഡിലേക്കു മറിഞ്ഞ് ഒരു കുടുംബം സഞ്ചരിച്ച കാറിലിടിക്കുകയായിരുന്നു. ദമ്പതിമാര്‍ തല്‍ക്ഷണം മരിച്ചു. മൂന്നു കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതിലൊരു കുഞ്ഞ് പിന്നീട് ചികിത്സയിലിരിക്കെ മരിച്ചു.
ഈ അപകടം രാജ്യത്ത് വിവാദം സൃഷ്ടിച്ചിരുന്നു. അശ്രദ്ധമായി വാഹനമോടിച്ച് ജീവഹാനിയുണ്ടാക്കുന്ന വിധത്തില്‍ അപകടം സൃഷ്ടിക്കുന്നതിനുള്ള ശിക്ഷ കൂടുതല്‍ ശക്തമാക്കണമെന്ന ആവശ്യം സമൂഹത്തില്‍നിന്ന് വ്യാപകമായി ഉയരുകയുണ്ടായി.
Trending
- അല്‍ ദാന നാടക അവാര്‍ഡ്: ജൂറിയെ പ്രഖ്യാപിച്ചു
- സാറിലെ അപകടം: വാഹനമോടിച്ചത് ലഹരിയിലെന്ന് കണ്ടെത്തല്‍; വിചാരണ 23ന് തുടങ്ങും
- ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (ബി കെ സി കെ)ഈദ് സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
- ബഹ്റൈനില്‍ പുതിയ പവര്‍ സ്റ്റേഷന് പദ്ധതിക്ക് അംഗീകാരം
- ബഹ്റൈനില്‍ അളവു നിയമത്തില്‍ ഭേദഗതി
- തീപിടിച്ച കപ്പല്‍ ദൂരത്തേക്ക് വലിച്ചുനീക്കി; ഒരു വടം കൂടി ബന്ധിപ്പിക്കാന്‍ ശ്രമം
- ഔദ്യോഗിക പദങ്ങളുപയോഗിച്ച് തട്ടിപ്പ്: സന്ദേശങ്ങങ്ങളോട് പ്രതികരിക്കരുതെന്ന് ഐ.ജി.എ.
- ‘യുഎസിന് ഒരു പങ്കുമില്ല, ഇറാൻ ആക്രമിച്ചാൽ ഇതുവരെ കാണാത്ത തരത്തിൽ തിരിച്ചടിക്കും’; ട്രംപ്