ബാംഗ്ലൂർ: പത്തനാപുരം പല്ലേലിൽ സന്തോഷ് ജേക്കബ് ആണ് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ 11.45 ന് ശരീര അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ ബീന സന്തോഷും രണ്ട് ആൺകുട്ടികളും അടങ്ങുന്ന കുടുംബം
ബാംഗ്ലൂരിൽ സ്ഥിര താമസം ആയിരുന്നു. എട്ടു വർഷങ്ങൾക്കു മുൻപ് ബഹറിനിൽ ജയ്ഹിന്ദ് ടീവിക്കു വേണ്ടി ജോലി ചെയ്തിരുന്നു. അതിനു ശേഷം വീണ്ടും ബാംഗ്ലൂർ ഐ ടി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. സംസ്കാരം പിന്നീട്.
