കൊച്ചി: മലയാള യുവ പ്രേക്ഷകരുടെ ഹരമാണ് സാനിയ ഇയ്യപ്പന്‍ .അഭിനയത്തിൽ മാത്രമല്ല ,മെയ്വഴക്കത്തിലും നൃത്തത്തിലും മോഡലിങ്ങിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട് .നൃത്തത്തിന്റെ പശ്ചാത്തലമുള്ള ചിത്രങ്ങളാണ് സാനിയ ഏറ്റവും അടുത്തായി ദി ബൊഹീമിയൻ ഗ്രോവ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തു വിട്ടിരിക്കുന്നത് .ഫാഷൻ ആശയങ്ങളുടെ സംവിധായകൻ ആയ അച്ചു ആണ് ഈ ഫോട്ടോഷൂട്ടിനു പിന്നിൽ .
കളമശ്ശേരിയിൽ നടന്ന ഈ ഫോട്ടോഷൂട്ടിൽ ചിത്രങ്ങൾ പകർത്തിയത് ടിജോ ജോൺ ആണ് .ചിത്രങ്ങൾ പുറത്തിറങ്ങി അല്പനേരത്തിനകം തന്നെ വൈറൽ ആവുകയായിരുന്നു. ചിത്രത്തിന് ഒരു അടിക്കുറിപ്പും സാനിയ നൽകിയിട്ടുണ്ട് -“ശരീരത്തിന്റെ അവകാശി ഭൂമിയാണെന്ന് അറിയുമ്പോൾ നിങ്ങൾ ശരിക്കും നൃത്തം വയ്ക്കും “.ഖലീൽ ജിബ്രാന്റെ വാക്കുകൾ ആണിത് . റീമ കലിങ്ഗലും ഈ ഫോട്ടോഷൂട് ആശയത്തിന് മികച്ച അഭിപ്രായം രേഖപ്പെടുത്തി.
റിപ്പോർട്ട് കൃഷ്ണ പ്രസാദ്, കൊച്ചി