
മനാമ: സംഗമം ഇരിങ്ങാലക്കുടയുടെ പതിനഞ്ചാമതു വാർഷിക ദിനവും, ബഹ്റൈൻ ദേശീയ ദിനവും ഡിസംബർ പതിനേഴിനു വൈകീട്ട് ഏഴുമണി മുതൽ അഥിലിയയിലുള്ള ബാൻ സെങ് തായ് റെസ്റ്റോറന്റ് ഹാളിൽ വെച്ച് വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു മുഖ്യ അഥിതി ആയ ശ്രീ ഫ്രാൻ സിസ് കൈതാരവും എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്നു ഭദ്ര ദീപം തെളിയിച്ചു അനൂപ് ശങ്കർ പാടുന്നു എന്ന സംഗീത സന്ധ്യയുടെ ഉത്ഘാടനം നിർവഹിച്ചു. പ്രസിദ്ധ യുട്യൂബ് വ്ലോഗ്ഗെർ ഹാരീസ് അമീറലി, വിജയൻ (സെക്രട്ടറി), സദുമോഹൻ (പ്രസിഡണ്ട്), ശിവദാസൻ (ചെയർമാൻ), ദിലീപ് വി. എസ് (പുതിയ ചെയർമാൻ), നിസാർ അഷറഫ് (ഡെലിഗേറ്റ് മെമ്പർ), പ്രോഗ്രാം കൺവീനർ ഉണ്ണികൃഷ്ണൻ, രാജലക്ഷ്മി വിജയ്(ലേഡീസ് വിങ് കൺവീനർ) സ്റ്റാർ വിഷൻ സി.ഇ.ഒ സേതുരാജ് കടയ്ക്കൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
സെക്രട്ടറി വിജയൻ മുഖ്യ അഥിതിയെയും, മറ്റു അഥിതി കളെയും, അംഗങ്ങളെയും, സുഹൃത്തു ക്കളെയും, അനൂപ് ശങ്കർ പാടുന്നു എന്ന സംഗീത ശിൽപ്പം അവതരിപ്പിക്കുന്ന അനൂപ് ശങ്കർ, കൂടെ പാടിയ പാർവ്വതി മേനോൻ (ഗായിക), ഉണ്ണികൃഷ്ണൻ (ഗായകൻ), മറ്റു കലാപരിപാടികൾ അവതരിപ്പിക്കുന്ന കലാകാര ന്മാരെയും, ക്ഷണിക്കപ്പെട്ട അതിഥികൾ, മാധ്യമ പ്രവർത്തകർ, എല്ലാ സ്പോൺസർമാ രെയും, എത്തി ച്ചേർന്ന എല്ലാ സംഗീത പ്രേമികളെയും സ്വാഗതം ചെയ്തു സംസാരിച്ചു. അമ്പത്തിയൊന്നാം ദേശീയ ദിനം ആഘോഷിക്കുന്ന ബഹ്റൈൻ രാജ്യത്തിനുള്ള ആശംസകളും, നന്ദിയും പറഞ്ഞു.

ഈ വർഷത്തെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ തന്നോടൊപ്പം സഹകരിച്ചു പ്രവർത്തിച്ച എക്സിക്യൂട്ടീവ് അംഗങ്ങളായ സദു മോഹൻ, ദിലീപ് പദ്മനാഭൻ, അശോകൻ, ഉണ്ണികൃഷ്ണൻ, ഹരിപ്രകാശ്, ശശികുമാർ, ജോഷി, വിബിൻചന്ദ്രൻ, തൻസിർ ബഷീർ, പ്രദീപ് വി. പി, ലേഡീസ് വിങ് അംഗങ്ങളായ രാജലക്ഷ്മി വിജയ്, ബിനില അശോകൻ, നിത പ്രശാന്ത്, ഫരീദ തൻസിർ, നീനു മുകേഷ്, രാജി മനോജ്, ദീപ്തി സതീഷ്, ലിജ ഷാജി, സുഷിത ദിലീപ് നിഷ ബൈജു കൂടാതെ വെൽഫെയർ ഡെലിഗേറ്റ് അംഗങ്ങളായ സുരേഷ് ടി. വൈദ്യനാഥ്, നിസാർ അഷ്റഫ്, ചെയർമാൻ ശിവദാസൻ, ദിലീപ് വി എസ എന്നിവരോട് പ്രത്യേകം നന്ദിയും പറയുകയുണ്ടായി. കൂടാതെ ഈ പരിപാടിയുമായി സാമ്പത്തികമായും മറ്റു രീതിയിലും സഹകരിച്ച എല്ലാ സ്പോൺസർ മാരോടുമുള്ള നന്ദി അറിയിക്കുകയും, പ്രധാന സ്പോൺസർമാർക്കുള്ള മൊമന്റോയും വിതരണം ചെയ്തു.

കലാമണ്ഡലം ജിദ്യ ജയൻ നൃത്ത സംവിധാനം ചെയ്ത പൂജാ ഡാൻസ്, ബബിത ചെട്ടിയാർ നൃത്ത സംവിധാനം ചെയ്ത ചന്ദ്രചൂഢ ശിവശങ്കര പാർവതി എന്ന നൃത്ത ശിൽപ്പം വളരെ ആകർഷണീയമായിരുന്നു. ചടങ്ങിൽ ബഹ്റിനിൽ ചാരിറ്റി പ്രവർത്തങ്ങളിൽ നിസീമമായി പ്രവർ ത്തിക്കുന്ന സംഗമം സർവീസ് സെക്രട്ടറി കൂടിയായ ഹരിപ്രകാശിനെയും, പ്രസിദ്ധ യുറ്റുബറും വ്ളോഗറുമായ ഹാരീസ് അമീറലിയെയും മെന്റോ നൽകി ആദരിച്ചു.

സംഗമം അഡ്വൈസറി ബോർഡിന്റെ പുതിയ ചെയർമാൻ ദിലീപ് വി എസ്സിനെ സ്ഥാന മൊഴിയുന്ന ചെയർമാൻ ശിവദാസൻ പൊന്നാട അണിയിച്ചു ആദരിച്ചു. പ്രോഗ്രാം കൺവീനർ ഉണ്ണികൃഷ്ണൻ പ്രോഗ്രാമിനെ കുറിച്ച് വിശദീകരിച്ചു സംസാരിച്ചു. പ്രസിദ്ധ വ്ലോഗ്ഗെർ ഹാരീസ് അമീർഅലി, സ്റ്റാർ വിഷൻ ഇവൻറ് മാനേജ്മന്റ് സി ഇ ഓ സേതുരാജ് കടക്കൽ എന്നിവർ ആശംസ പ്രസംഗം നടത്തി. വൈസ് പ്രസിഡണ്ട് ദിലീപ് പദ്മനാഭൻ എല്ലാവര്ക്കും നന്ദി പറഞ്ഞു യോഗം അവസാനിച്ചു.

രാജീവ് വെള്ളിക്കോത്ത് , ഐ സി ആർ എഫ് സെക്രറട്ടറി പങ്കജ് നെല്ലൂർ, ചന്ദ്രബോസ് ( എസ എൻ സി എസ്), സതീഷ് നായർ (എൻ എസ് എസ് സെക്രട്ടറി), സംകൃതി പ്രസിഡണ്ട് സുരേഷ് ബാബു കൂടാതെ മറ്റു വിവിധ സംഘടന ഭാരവാഹികളും ക്ഷണിക്കപ്പെട്ട അതിഥികളായി സന്നിഹിതരായിരുന്നു.

അനൂപ് ശങ്കർ പാടുന്നു എന്ന പ്രോഗ്രാമിന്റെ പ്രധാന പ്രായോജികരും, സ്പോൺസർമാരും ആയ സ്റ്റാർ വിഷൻ, ബ്ലൂഡോട് (എയർ ആംബുലൻസ് സർവീസ്), മകീൻ എലിവേറ്റർ, സാൻജെ മാനേജ്മന്റ് & റോള ബ്യൂട്ടി സ്പാ, ഫൈൻ ട്രീറ്റ്, അൽ ദിയ്യ സപ്ലൈ സർവീസ്, നാഷണൽ റേഡിയേറ്റർസ്, അൽ യുസഫ് എക്സ്ചേഞ്ച്, സിയാം ഗ്രൂപ്പ് ഓഫ് കമ്പനീസ്, ലുലു എക്സ്ചേഞ്ച് എന്നിവരെ ആദരിച്ചു.

ഡാൻസുകൾ അവതരിപ്പിച്ച കുട്ടികൾക്കും ഡാൻസ് ടീച്ചർമാരായ ബബിത ചെട്ടിയാർ, കലാമണ്ഡലം ജിദ്യ ജയൻ എന്നിവർക്കുള്ള ഉപഹാരങ്ങൾ മുൻകാല എക്സിക്യൂട്ടീവ് അംഗങ്ങ ളായ വേണുഗോപാൽ , ജമാൽ എന്നിവർ കൈമാറി.

തുടർന്നു വാർഷിക ആഘോഷത്തിന്റെ പ്രധാന ആകർഷണീണീയമായ “അനുപ് ശങ്കർ പാടുന്നു” എന്ന സംഗീത സന്ധ്യ ആരംഭിച്ചു. യുവ ഗായകൻ അനൂപ് ശങ്കർ പാടിയ ചന്ദ്ര ചൂട ശിവശങ്കര പാർവതി, പാലപ്പള്ളി തിരുപ്പള്ളി, ദേവദൂതർ പാടി തുടങ്ങിയ ജനപ്രിയ ഗാനങ്ങൾ പാടി നിറഞ്ഞ സദസ്സിനെ ആകർഷിച്ചു.

രാത്രി വളരെ വൈകിയും സദസ്സിന്റെ ആവശ്യ പ്രകാരം ഗാനങ്ങൾ ആലപിച്ചു അനൂപ് ശങ്കർ പാടുന്നു എന്ന സന്ഗീത രാവ് സംഗീത മഴ പെയ്യിച്ചു. അനൂപ് ശങ്കറിനെയും, കൂടെ പാടിയ പാർവ്വതി മേനോൻ, ഉണ്ണികൃഷ്ണൻ എന്നി ഗായകരെയും മൊമെന്റോ നൽകി ആദരിച്ചു.
