മനാമ: സ്റ്റാർവിഷൻ ഇവൻസിൻ്റെ ബാനറിൽ സംഗമം ഇരിഞ്ഞാലക്കുടയുടെ പതിനാറാം വാർഷിക ആഘോഷം 2023, ഡിസംബർ 22 വെള്ളിയാഴ്ച രാത്രി 6:30 മുതൽ സീഫിലെ റമീ ഗ്രാൻഡ് ഹോട്ടലിലെ വെച്ച് വൈവിധ്യമാര്‍ന്ന കലാ പ്രകടനങ്ങളോടെ കൂടി നടത്തുവാൻ തീരുമാനിച്ചു.
പ്രശസ്ത ഗായകൻ അരുൺ ഗോപൻ നയിക്കുന്ന മ്യൂസിക്കൽ നൈറ്റ് ആണ് പ്രധാന ആകര്‍ഷണം കൂടാതെ ക്രിസ്തുമസ്സ് കരോൾ, പൂജാ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഫാഷൻ ഷോ തുടങ്ങീ കലാപ്രകടനങ്ങൾ സൗജന്യമായി ആസ്വദിക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഗമം ഇരിഞാലകുടയ്ക്കു വേണ്ടി
പ്രസിഡന്റ് ഗണേഷ്കുമാർ, സെക്രെട്ടറി പ്രശാന്ത് ധർമരാജ്, എന്റർടൈൻമെൻറ് സെക്രെട്ടറി സജീവ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.