മനാമ: സംസ്കൃതി ബഹ്റൈൻന്റെ ആഭിമുഖ്യത്തിൽ 9-ദിവസം നീണ്ടുനിൽക്കുന്ന ഓൺലൈൻ നവരാത്രി മഹോത്സവം 17-മുതൽ തുടങ്ങി. കേരളം ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളുടെ കലാവിരുന്നുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്നാം ദിവസമായ ഇന്ന്, 19-ന് കേരളം-തമിഴ് നാട് ഉൾപ്പെടുന്ന സംസ്കൃതി ശബരീശ്വരം ബാഗിന്റെതാണ് പരിപാടികൾ എന്ന് സംസ്കൃതി പ്രസിഡന്റ് പ്രവീൺ കുമാർ, ജനറൽ സെക്രട്ടറി പങ്കജ് മാലിക് എന്നിവർ അറിയിച്ചു.
സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിഡന്റ് സിജു കുമാർ പരിപാടികൾ ഉൽഘാടനം ചെയ്തു. ശബരീശ്വരം ഭാഗ് സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ അനിൽ പിള്ള, ജോയിന്റ് കൺവീനർ ഹരി പ്രകാശ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
സംസ്കൃതി ബഹ്റിന്റെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജായ Facebook.com/Samskruthibh എന്ന പേജിലൂടെയാവും പരിപാടികൾ പ്രക്ഷേപണം ചെയ്യുക. ബഹ്റൈൻ സമയം രാത്രി 7.30 മുതൽ 45 മിനിറ്റ് ആകും പരിപാടികൾ ഉണ്ടാകുക. എല്ലാവരേയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. വീഡിയോ പ്രൊഡക്ഷൻ: സ്റ്റാർവിഷൻ