മനാമ: സംസ്കൃതി ബഹ്റൈന്റെ ആഭിമുഖ്യത്തിൽ 9 ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു. ഇന്ന് (ഒക്ടോബർ 17) മുതൽ ഒക്ടോബർ 25 വരെ ദിവസവും ബഹ്റൈൻ സമയം രാത്രി 7.30 ന് (ഇന്ത്യൻ സമയം 10pm) സംസ്കൃതിയുടെ ഫേസ്ബുക് പേജിലൂടെയാണ് അവതരിപ്പിക്കുന്നത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ കലാപരിപാടികൾ അരങ്ങേറുമെന്ന് പ്രസിഡണ്ട് പ്രവീൺ നായർ ജനറൽ സെക്രട്ടറി പങ്കജ് മാലിക് എന്നിവർ അറിയിച്ചു. നവരാത്രി വ്രതാരംഭത്തിന്റെ ആദ്യ ദിനത്തെ പ്രോഗ്രാം സോംനാഥ് വിഭാഗ് ആണ് അവതരിപ്പിക്കുന്നത്.
വീഡിയോ പ്രൊഡക്ഷൻ : സ്റ്റാർവിഷൻ