മനാമ: ഭാരതത്തിന്റെ 72 മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ സംസ്കൃതി ബഹ്റൈന്റെ നേതൃത്വത്തിൽ രാജ്യത്തെ വിവിധ മേഖലയിലുള്ള ലേബർ ക്യാമ്പുകൾ സന്ദർശിച്ച് ബുദ്ധിമുട്ടനുഭവിക്കുന്ന തൊഴിലാളികൾക്ക് നൂറിൽപരം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. ഫുഡ് കിറ്റ് വിതരണത്തിന് സംസ്കൃതി ബഹ്റൈൻ പ്രസിഡന്റ് പ്രവീൺ നായർ, ജനറൽ സെക്രട്ടറി പങ്കജ് മാലിക്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഗണേഷ്, രജീഷ് ടി ഗോപാൽ, യൂണിറ്റ് ഭാരവാഹികളായ മനോജ്, സന്തോഷ്, ജ്യോതിഷ് എന്നിവർ നേതൃത്വം നൽകി. ഈ സദ്പ്രവർത്തിക്കായുള്ള സഹായങ്ങൾ നൽകിയ ബഹ്റൈൻ ഇന്ത്യൻ എംബസിയോട് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായി സംസ്കൃതി ബഹ്റൈൻ പ്രസിഡന്റ് പ്രവീൺ നായർ അറിയിച്ചു.
Trending
- ചികിത്സയിലിരിക്കെയും ഹോട്ടലുടമ ദേവദാസിന്റെ ഭീഷണി
- സര്‍ക്കാര്‍ കുറ്റക്കാരെ പിടിക്കാതെ വഞ്ചിതരായ എന്‍ജിഒകള്‍ക്ക് പിന്നാലെ: നജീബ് കാന്തപുരം
- ഐ.വൈ.സി.സി ഗുദൈബിയ – ഹൂറ ഏരിയ ഷുഹൈബ് സ്മാരക വിദ്യാനിധി സ്കോളർഷിപ്പ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ കൈമാറും
- കെജ്രിവാള് പഞ്ചാബില്‍ മുഖ്യമന്ത്രിയാവും’; ‘പ്രവചന’വുമായി കോണ്‍ഗ്രസ് നേതാക്കള്‍
- ഉരുള്‍പൊട്ടല്‍ പുനരധിവാസം: 242 പേരടങ്ങിയ ഒന്നാംഘട്ട പട്ടികയ്ക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ അംഗീകാരം
- സ്വർണക്കടയിൽ മോഷണം; കടയുടമ വിഷം കഴിച്ച് ജീവനൊടുക്കി
- ബഹ്റൈനും തുര്‍ക്കിയും പാര്‍ലമെന്ററി സഹകരണ പ്രോട്ടോക്കോള്‍ ഒപ്പുവച്ചു
- കാരണവർ കൊലക്കേസ് പ്രതി ഷെറിന് കിട്ടിയത് വിഐപി പരിഗണന; സഹതടവുകാരി