മനാമ: കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡിയുടെ നിര്യാണത്തിൽ സംസ്കൃതി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി. കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന സുരേഷ് അംഗഡി ഇന്ന് രാത്രിയാണ് അന്തരിച്ചത്. പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്.
കർണ്ണാടകയിൽ ബിജെപിയുടെ വളർച്ചയ്ക്ക് പ്രധാന പങ്കുവഹിച്ച ഇദ്ദേഹത്തിന്റെ വിയോഗത്തിൽ സംസ്കൃതി ബഹ്റൈൻ പ്രസിഡന്റ് പ്രവീൺ നായരും, ജനറൽ സെക്രട്ടറി പങ്കജ് മാലിക്കും, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അനുശോചിച്ചു.