മനാമ: കവിതകൾക്കായി ഉഴിഞ്ഞുവെച്ച ജീവിതത്തിനപ്പുറം പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ, ജീവകാരുണ്യപരമായ പ്രവര്‍ത്തനങ്ങള്‍, ഭാഷാ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങൾ എന്നിങ്ങനെ പൊതുരംഗത്ത് സജീവ സാനിധ്യമായിരുന്ന സുഗതകുമാരി ടീച്ചറുടെ വിയോഗത്തിൽ സംസ്കൃതി ബഹ്റൈൻ ആദരാഞ്ജലികൾ അർപ്പിച്ചു.
നിലപാടുകൾകൊണ്ട് എന്നും തലഉയർത്തി നിന്നിട്ടുള്ള ടീച്ചർ പെൺകരുത്തിന്റെ പ്രതീകം കൂടി ആയിരുന്നു. വിവിധ ചുമതലകളിൽ ദീർഘകാലം ബാലഗോകുലത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. പൊതു സമൂഹത്തിനു നൽകിയിട്ടുള്ള സംഭാവനകൾ മാനിച് നിരവധി അംഗീകാരങ്ങളാണ് ടീച്ചറെ തേടി എത്തിയിട്ടുള്ളത്. പത്മശ്രീ നൽകി രാജ്യം ആദരിക്കുകയുണ്ടായി. ടീച്ചറുടെ വിയോഗം മലയാള മണ്ണിന്റെ നികത്താനാകാത്ത നഷ്ടമാണ് എന്ന് സംസ്കൃതി ബഹ്റൈൻ ശബരീശ്വരം ഭാഗ് പ്രസിഡന്റ് സിജുകുമാർ, സെക്രട്ടറി അനിൽ പിള്ള എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.