മനാമ: കഴിഞ്ഞ ജൂലൈ-16-ന് (മലയാളമാസം, കർക്കിടകം-1) തുടങ്ങിയ രാമായണ പാരായണയജഞം മുപ്പത്തിരണ്ടാം ദിനമായ ആഗസ്ത്-16-ന് മംഗളകരമായി പര്യവസാനിച്ചു. കൊറോണവൈറസിന്റെ പ്രതിരോധാർദ്ധം ഓൺലൈനിൻലൂടെ നടത്തപ്പെട്ട രാമായണമാസാചരണം എല്ലാവരും വീടുകളിൽ ഇരുന്നുതന്നെയാണ് പൂർത്തീകരിച്ചത്. നൂറ്റിയമ്പതോളം കുടുംബങ്ങൾ പങ്കെടുത്ത രാമായണ പാരായണയജഞത്തിൻ്റെ സമാപന ചടങ്ങിൽ ശബരിമല അയ്യപ്പസേവാസംഘം ദേശീയ അധ്യക്ഷൻ, സ്വാമി അയ്യപ്പദാസ് മുഖ്യ അതിഥിയായി പങ്കെടുത്ത് സംസാരിച്ചു. പുണ്യ കർമ്മങ്ങളുടെ മഹത്വത്തെപ്പറ്റിയും ലോകം മുഴുവൻ ഒരുപാട് കഷ്ടനഷ്ടങ്ങളിലൂടെ കടന്നുപോകുന്ന ഈ അവസരത്തിൽ ഇത്തരം പ്രവർത്തങ്ങളിലൂടെയുള്ള പ്രാർഥനകൾ ലോകനൻമ്മക്ക് കാരണമാകും എന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
Please like and share Starvision News FB page – www.facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X
സംസ്കൃതി ബഹ്റൈൻ പ്രസിഡന്റ് പ്രവീൺ നായർ, സഹ സമ്പർക്ക് സുരേഷ് ബാബു, സംസ്കൃതി ബഹ്റൈൻ കേരളഘടകം പ്രസിഡന്റ്, സിജു കുമാർ ഉൾപ്പടെ മറ്റ് അംഗങ്ങളുടേയും സഹകരണത്തോടെ നടത്തപ്പെട്ട ഈ വർഷത്തെ രാമായണ മാസാചരണം സംസ്കൃതി ബഹ്റൈൻ-കേരളംഘടകം സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ അനിൽ പിള്ള, ജോയിന്റ് കൺവീനർ ബാലചന്ദ്രൻ കൊന്നക്കാട്, രാമായണപാരായണ ആചാര്യൻ സതീഷ് നമ്പിയാർ, കോർഡിനേറ്റർ, ബൈജു കൃഷ്ണൻ അടങ്ങുന്ന നാലംഗ സമിതിയാണ് ചുക്കാൻ പിടിച്ചത്.