മനാമ: ഭാരതം കണ്ട മികച്ച ബഡ്ജറ്റുകളിൽ ഒന്നാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് അവതരിപ്പിച്ചതും , കൂടാതെ കേരളത്തെ ഇത്രയും പരിഗണിച്ച ഒരു ബജറ്റ് ഇതിനു മുൻപ് ഉണ്ടായിട്ടില്ല എന്നും സംസ്കൃതി ബഹ്റൈൻ പ്രസിഡന്റ് പ്രവീൺ നായർ അഭിപ്രായപ്പെട്ടു .ഈ ബജറ്റിലൂടെ ആരോഗ്യമേഖല കരുത്തുറ്റതാകും. റോഡുകൾക്കും മെട്രോകൾക്കുമായി വകവെച്ചിരിക്കുന്നത് കേരളത്തിന് മുൻപിൽ ഒരു വികസനക്കുതിപ്പിനുള്ള അവസരമാണ് തുറന്നിട്ടിരിക്കുന്നത് എന്നും വേണ്ടരീതിയിൽ ഇത് വിനിയോഗിക്കാനായാൽ കേരളസംസ്ഥാനം മുഖ്യധാരയിലേക്കെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാർഷികമേഖലക്കും, കർഷകർക്കും വളരെ പ്രാധാന്യം നൽകിയിരിക്കുന്ന ബഡ്ജറ്റ് ആണിതെന്നും , നികുതി വർദ്ധനവുകളില്ലാതെ , സെസ്സുകൾ ഇല്ലാതെ, മുതിർന്ന പൗരൻമ്മാർക്ക് നികുതി ഇളവുകൾ നൽകിയും ഉള്ള ജനപ്രിയ ബഡ്ജറ്റ് വികസന കുതിപ്പാണ് കാണിക്കുന്നതെന്നും സംസ്കൃതി ബഹ്റൈൻ ജനറൽ സെക്രട്ടറി പങ്കജ് മാലിക്ക് അഭിപ്രായപ്പെട്ടു.