മനാമ :കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷമായി നാട്ടിൽ പോകുവാൻ ആകാതെ ബഹറിനിൽ കുടുങ്ങിക്കിടന്ന പാലക്കാട് സ്വദേശി ബാലകൃഷ്ണന് നാട്ടിലേക്കു മടങ്ങുവാനുള്ള വഴി തെളിയുന്നു.
സംസ്കൃതി ബഹറിൻ ഭാരവാഹികൾ ബാലകൃഷ്ണന്റെ ദയനീയാവസ്ഥ മനസ്സിലാക്കുകയും അവർ അത് ബഹ്റൈനിലെ ഇന്ത്യൻ എംബസി , ഇമിഗ്രേഷൻ വിഭാഗം, ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി മുരളീധരൻ എന്നിവരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തതിന്റെ ഫലമായാണ് അദ്ദേഹത്തിന് യാത്രനുമതിയും മറ്റു രേഖകളും ലഭിച്ചത് . ഈ രേഖകൾ സംസ്കൃതി പ്രസിഡണ്ട് പ്രവീൺ നായർ ബാലകൃഷ്ണന് കൈമാറി .
For Appointment Click: https://www.kimshealth.org/bahrain/muharraq/
ഈ ഉദ്യമത്തിൽ മുഖ്യ പങ്ക് വഹിച്ചത് സംസ്കൃതി ബഹ്റൈൻ ശബരീശ്വരം വിഭാഗ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ശ്രീ അനിൽ മടപള്ളിയായിരുന്നു.ശ്രീ ബാലകൃഷ്ണന്റെ ദയനീയാവസ്ഥ അറിഞ്ഞ പല സുമനസുകളും സഹായങ്ങളുമായി മുന്നോട്ട് വന്നിരുന്നു . പാലക്കാട് ആര്ട്ട് ആൻഡ് കൾച്ചറൽ തീയേറ്റർ (PAACT ) അദ്ദേഹത്തിനുള്ള യാത്ര ടിക്കറ്റ് സംഭാവന ചെയ്തു .
തന്റെ തിരിച്ചുപോക്കിനു സഹായിച്ച എല്ലാവരോടുമുള്ള നന്ദി ശ്രീ ബാലകൃഷ്ണൻ അറിയിച്ചു .