മനാമ: കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നലെ ഉണ്ടായ എയർ ഇന്ത്യ വിമാന അപകടത്തിൽ സംസ്കൃതി ബഹറിൻ അനുശോചിച്ചു. സൂം മീറ്റിംഗിലൂടെ കൂടിയ ഭാരവാഹികളുടെ യോഗത്തിൽ പ്രസിഡന്റ് ശ്രീ.പ്രവീൺ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാങ്ങങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും അപകടത്തിൽപെട്ട കുടുംബാഗങ്ങൾക്ക് എല്ലാവിധ സഹായങ്ങളും സർക്കാർ ചെയ്യ്തുകൊടുക്കണമെന്നും അഭ്യർത്ഥിച്ചു.ജനറൽ സെക്രട്ടറി ശ്രീ പങ്കജ് മാലിക്ക് , റീജൻ പ്രസിഡൻ്റ് (ശബരി ഭാഗ്) ശ്രീ.സിജു കുമാർ എന്നിവരുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ ഇത്തരം അപകടങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. കൂടാതെ മഴക്കെടുതിയിലും, വെള്ളപ്പൊക്കത്തിലും, കൊറോണവൈറസ് ബാധയിലും ജീവൻ നഷ്ടപ്പെട്ടുപോയവർക്ക് ആദരാഞ്ജലികൾ അർപ്പിച് അവരുടെ കുടുംബങ്ങളുടെ ദുഖത്തിലും പങ്കുചേരുന്നതായി അറിയിച്ചു. വൈസ് പ്രസിഡൻ്റ് അജികുമാർ ,അസി. സെക്രട്ടറി ലിജേഷ്, റിതിൻ രാജ് മറ്റ് എക്സ. അംഗങ്ങൾ, റീജൻ സെക്രട്ടറി(ശബരി ഭാഗ്) ശ്രീ.അനിൽ പിള്ള, ഗണപതി, പ്രഭുലാൽ ഉൾപ്പടെ എല്ലാ ഭാരവാഹികളും അനുശോചന യോഗത്തിൽ പങ്കാളികളായി.