മനാമ: സംസ്കാര തൃശൂർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സംസ്കാര പ്രസിഡണ്ട് നന്ദകുമാർ, സെക്രട്ടറി പ്രേംജി, അംഗങ്ങളായ ഗോപകുമാർ, സുഗതൻ, മാറ്റ് പ്രസിഡണ്ട് ഗഫൂർ കൈപ്പമംഗലം, ജോയിന്റ് സെക്രട്ടറി റിയാസ്, മലപ്പുറം അസോസിയേഷൻ വൈസ് പ്രസിഡണ്ട് മുഹമ്മദ് അലി എന്നിവർ റമദാൻ സന്ദേശം കൈമാറി. സംസ്കാര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ഫൗണ്ടർ കമ്മിറ്റി അംഗങ്ങൾ, കുടുംബാംഗങ്ങൾ, വനിതാവേദി തുടങ്ങിയവർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.
