സാംസ സാസ്കാരിക സമിതി. ജു ഫൈർ റിവേറ പ്ലാസ 3 ഹാളിൽ സമൂഹ തോമ്പ് തുറ സംഘടിപ്പിച്ചു. സാംസ കുടുബാംഗങ്ങളും ക്ഷണിക്കപ്പെട്ടവരുമായ നിരവധിപ്പേർ പരിപാടിയിൽ പങ്കെടുത്തു. നോമ്പ് തുറക്ക് ശേഷം നടന്ന ഹ്രസ്വമായ ചടങ്ങിൽ സാമുഹ്യ പ്രവർത്തകനും തണൽ ബഹറിൻ സാരഥിയുമായ റഷീദ് മാഹി റമദാൻ സുന്ദേശം നൽകി. പ്രസിഡണ്ട് ബാബു മാഹി അദ്ധ്യക്ഷനായ ചടങ്ങിൽ ആക്ടിംഗ് സിക്രട്ടറി ശ്രീമതി സിതാര മുരളി കൃഷണൻ സ്വാഗതം ആശംസിച്ചു. പ്രോഗാം കമ്മറ്റി കൺവീനർ ദിലീപ് കുമാറും, സംഗീതും , വിനീതും ഉൾപ്പെട്ട ടീമംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി. ട്രഷറർ റിയാസ് കല്ലമ്പലം, എന്റർടെയിൻമെന്റ് കൺവീനർ ബൈജു മലപ്പുറം, ഗിരീഷ് കുമാർ GDN, ക്യു വക്സ് MD അമൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മുഖ്യ രക്ഷാധികാരി മനീഷ്, മുരളി കൃഷ്ണൻ , ഇൻഷ റിയാസ്, നിർമ്മല ജേഖബ്, സാമൂഹ്യ പ്രവർത്തകരായ ശശി വള്ളിൽ, സജീവൻ മാക്കാണ്ടിയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. വനിതാ വിഭാഗം സെക്രട്ടറി ബിന ജിജോ, ഷിനു അനസ്, അപർണ രാജ്കുമാർ , രശ്മി അമൽ , സന്തോഷ് ഡാനിയൽ , ഷീജു , രാജൻ മാലൂർ, അനിൽ കുട്ടോത്ത് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. രക്ഷാധികാരി അംഗം വത്സരാജൻ നന്ദി പ്രകാശിപ്പിച്ചു .
Trending
- ഒരുമയുടെയും നന്മയുടെയും നിറവിൽ എം.സി.എം.എ മെഗാ ഇഫ്താർ സംഗമത്തിൽ പന്തീരായിരം പേർ പങ്കെടുത്തു
- ‘അറിഞ്ഞുകൊണ്ടെങ്കിൽ മമ്മൂട്ടി മുസ്ലീങ്ങളോട് മാപ്പു പറയണം’; വിമർശനവുമായി ഒ അബ്ദുല്ല
- വിദ്യാര്‍ത്ഥികള്‍ക്ക് രാസലഹരി വില്പന; അമ്മയും മകനുമടക്കം നാലംഗ സംഘം എം.ഡി.എം.എയുമായി പിടിയില്‍
- ബഹ്റൈനില്‍ തൊഴില്‍ മന്ത്രിയുടെ ചുമതല നിയമ മന്ത്രിക്ക്
- നൈജറില്‍ പള്ളിക്കു നേരെ ഭീകരാക്രമണം: ബഹ്റൈന്‍ അപലപിച്ചു
- വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ല:മന്ത്രി വി ശിവൻകുട്ടി
- ഐ.എല്‍.എ. വാര്‍ഷിക ദിനം ആഘോഷിച്ചു; പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ചുമതല കൈമാറി
- ഷിബില വധക്കേസ്: യാസിര്‍ 27 വരെ പോലീസ് കസ്റ്റഡിയില്‍