
സാംസ സാംസ്കാരിക സമിതി വനിതാ വേദി വിഭാഗത്തിന്റെ വാർഷിക ജനറൽ ബോഡിയോഗം സിഞ്ചിലെ സ്കൈഷെൽ അപാർട്മെന്റ് ഹാളിൽ നടന്നു. ലേഡീസ് വിംഗ് പ്രസിഡന്റ് അമ്പിളി സതീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ ജോയിന്റ് സെക്രട്ടറി സിത്താര മുരളീകൃഷ്ണൻ സ്വാഗതം ആശംസിച്ചു. ശ്രീ. ബാബു മാഹി ജനറൽബോഡിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ഉദ്ഘാടനത്തിന് ശേഷം. ശ്രീ. വത്സരാജൻ കുമ്പയിൽ സാംസയുടെയും വനിതാ വേദിയുടെയും കഴിഞ്ഞകാലങ്ങളിലെ മികച്ച പ്രവർത്തനങ്ങളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും ഒരു ചെറു വിവരണം നൽകി.. ഇതിന് പിന്നാലെ, വനിതാ വേദിയുടെ കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോ പ്രസന്റേഷനും യോഗത്തിൽ പ്രദർശിപ്പിച്ചു.
ജനറൽ ബോഡിയുടെ മുഖ്യ അജണ്ട പുതിയ കമ്മിറ്റി രൂപീകരണമായിരുന്നു കൂടാതെ കഴിഞ്ഞ പത്തുവർഷമായി സാംസ യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യിൽ പ്രവർത്തിച്ച അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. സാംസയ്ക്ക് വനിതാ വേദി നൽകിയ സ്നേഹ സമ്മാന കൈമാറ്റവും ഇതോടനുബന്ധിച്ച് നടന്നു. കഴിഞ്ഞ കാലയളവിൽ ലേഡീസ് വിംഗിന് ശക്തമായ പിന്തുണ നൽകിയ സ്പോൺസർമാരെയും, മികച്ച പ്രവർത്തനം കാഴ്ചവെച്ച വനിതാ വേദി അംഗങ്ങളെയും പ്രത്യേകം ആദരിച്ചു.
ലേഡീസ് വിംഗ് സെക്രട്ടറി അപർണ രാജകുമാർ കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ട് വിശദമായി അവതരിപ്പിച്ചു. ട്രഷറർ രശ്മി അമൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഈ റിപ്പോർട്ടുകൾ ചർച്ചകൾക്കും നിർദ്ദേശങ്ങൾക്കുമായി ജനറൽ ബോഡിക്ക് മുൻപാകെ വെക്കുകയും, അംഗീകരിക്കുകയും ചെയ്തു.
തുടർന്ന്, അടുത്ത കമ്മിറ്റിക്കുള്ള 22 അംഗ പാനലിനെ ഇന്ഷാ റിയാസ് അവതരിപ്പിച്ചു.
അംഗങ്ങളുടെ നിർദ്ദേശപ്രകാരം ഒരാളെ കൂടി ഉൾപ്പെടുത്തി മൊത്തം 23 അംഗങ്ങളുടെ ലിസ്റ്റ് പാസ്സാക്കി.തുടർന്നു നടന്ന
എക്സിക്യൂട്ടീവ് മീറ്റിംഗിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പ്രസിഡൻറ് അജിമോൾ സോവിൻ, സെക്രട്ടറി ധന്യ സാബു, ട്രഷറർ രജിഷ ഗണേഷ്, വൈസ് പ്രസിഡൻറ് കൃഷ്ണപ്രിയ വിനോദ്, ജോയിൻ സെക്രട്ടറി ആതിര ബിൻഷോ, എന്റർടൈൻമെന്റ് കോഡിനേറ്റർ രജിത ബൈജു എന്നിവർക്ക് പുറമേ അമ്പിളി സതീഷ്, അപർണ രാജകുമാർ, രശ്മി അമൽ, സിത്താര മുരളി കൃഷ്ണൻ ,ഇൻഷാ റിയാസ്, നിർമല ജേക്കബ്, ബീന ജിജോ, ജിഷ ജയദാസ് ,ജസീന ശ്രീജിത്ത് ,സൂര്യ സോമ, മുബീനാ ബൈജു, സിൻഷാ ബിജിൻ, അജിത മനോജ്,ധന്യശ്രീ രഞ്ജിത്ത്,റീന സിറോഷ്, ലീബാ സുനിൽ,സജിത മോഹനൻ എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ.തുടർന്ന് റിയാസ് കല്ലമ്പലം സോവിൻതോമസ്, സുനിൽ നീലഞ്ചേരി ,സതീഷ് പുമ്മനക്കൽ,മനീഷ് പൊന്നോത്ത്
നിർമ്മല ജേക്കബ് എന്നിവർ ആശംസകൾ നൽകി .
സാംസയുടെ സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങളിൽ വനിതാ വേദി തുടർന്നും സജീവമായി പങ്കാളികളാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ശ്രീമതി ബീന ജിജോ നന്ദി പറഞ്ഞു.


