മനാമ: സാംസ ബഹ്റൈൻ 66 മത് കേരളപ്പിറവിയും , ശിശു ദിനവും വിപുലമായി കൊണ്ടാടി. സഗയയിലെ സ്കൈ ഷെൽ ട്രേഡിംഗ് കമ്പനിയുടെ മീറ്റിംഗ് ഹാളിൽ വെച്ച് ജിജോ ജോർജിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡണ്ട് മനീഷ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നിർമ്മല ജേക്കബ് സ്വാഗതം ആശംസിച്ചു.
തുടർന്ന് ജൂനിയിർ, സീനിയർ വിഭാഗങ്ങൾക്കായി പ്രത്യേകം ക്വിസ് മത്സരം നടന്നു. ക്വിസ് മാസ്റ്റർ വത്സരാജൻ കുയമ്പിൽ കുട്ടികൾക്ക് ആനുകാലികം, കേരളം, ഇന്ത്യ എന്നീ വിഷയങ്ങൾ സ്പർശിച്ചു കൊണ്ട് ലളിതവും, വിജ്ഞാനപ്രദവുമായ ചോദ്യങ്ങളും വിശദീകരണവും നൽകി. ഇൻഷാ റിയാസ്, സിതാര മുരളീകൃഷ്ണൻ, ബ്രൈറ്റ് മേരി സന്തോഷ് എന്നിവർ മത്സരം നിയന്ത്രിച്ചു.
തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ മുഖ്യ അതിഥി ആയി ബഹ്റൈനിലെ സാമുഹ്യ , സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തകനും പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് ആയ സുധീർ തിരുനിലത്ത് പങ്കെടുത്തു. കുട്ടികൾക്ക് ട്രോഫിയും, പ്രോൽസാഹന സമ്മാനങ്ങളും നൽകി കൊണ്ട് അദ്ദേഹം എല്ലാവർക്കും ശോഭനമായ ഭാവി ആശംസിച്ചു. രൂപേഷ് കണ്ണൂർ, ബാബു മാഹി, മുരളീകൃഷ്ണൻ, സിതാര എന്നിവർ സംസാരിച്ചു.
വിജയികൾ :
ജൂനിയർ വിഭാഗം..
ഒന്നാം സ്ഥാനം : അൻവിയ മേരി സാബു
രണ്ടാംസ്ഥാനം :ആഷ്വിൻ സാബു ആഗസ്റ്റിൻ
മൂന്നാം സ്ഥാനം : അഹ്സാൻ അനസ്
സീനിയർ വിഭാഗം…
ഒന്നാം സ്ഥാനം : ദക്ഷിണ മുരളീകൃഷണൻ ,
രണ്ടാം സ്ഥാനം..റിഫ റിയാസ്,
മൂന്നാംസ്ഥാനം :അദ്നാൻ അനസ് എന്നിവർ പങ്കിട്ടു.