
കോട്ടയം: ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന നടത്താന്‍ എസ്ഐടി സംഘം. ശ്രീകോവിലിലെ ദ്വാരപാലക പാളി, കട്ടിളപ്പാളി എന്നിവയുടെ സാമ്പിള്‍ എസ്ഐടി നാളെ ശേഖരിക്കും. പരിശോന നടത്തുന്നതിനായി എസ്ഐടി സംഘം ഇന്ന് പമ്പയില്‍ എത്തിയിട്ടുണ്ട്. എസ് പി ശശിധരനും സംഘവുമാണ് എത്തിയത്.
പോറ്റി പണി ചെയ്ത് കൊണ്ടുവന്ന എല്ലാ സ്വര്‍ണ പാളികളുടെയും ചെമ്പ് പാളികളുടെയും സാമ്പിള്‍ ശേഖരിക്കും. ഹൈക്കോടതി നിര്‍ദേശം പ്രകാരം ആണ് നടപടി.ശാസ്ത്രീയ പരിശോധന കേസില്‍ ബലം പകരുമെന്നാണ് വിലയിരുത്തല്‍ ശബരിമലയില്‍ തിരുത്തലുണ്ടാകുമെന്നാണ് ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞത്.
ഇന്നലെവരെ താന്‍ സൗമ്യനായ ഉദ്യോഗസ്ഥനായിരുന്നു. ഇനി ആ സൗമ്യതയുണ്ടാകില്ല. ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ചെയുകയാണ് പ്രഥമപരിഗണന. സ്പോണ്സറെന്ന മേലങ്കി അണിഞ്ഞുവരുന്ന എല്ലാവരെയും അംഗീകരിക്കില്ല. അവരുടെ പശ്ചാത്തലം പരിശോധിക്കും. അന്വേഷണത്തിന് എല്ലാസൗകര്യവും ചെയ്യും.ഒരു മിഷന് ഉണ്ട്,അത് ആദ്യം പറയേണ്ടത് അയ്യപ്പനോടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


