കോഴിക്കോട്: സാമൂതിരി കെ.സി. ഉണ്ണി അനുജന് രാജ (ശ്രീ മാനവേദന് രാജ- 99) അന്തരിച്ചു. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2014 ഏപ്രിലില്‍ പി.കെ. ചെറിയ അനുജന് രാജ (ശ്രീ മാനവിക്രമന്‍ രാജ) അന്തരിച്ചതിനെ തുടര്‍ന്നാണ് ഉണ്ണിയനുജന്‍ രാജ സാമൂതിരിയായി ചുമതലയേറ്റത്.
അഴകപ്ര കുബേരന് നമ്പൂതിരിയുടെയും കോട്ടക്കല്‍ കിഴക്കേ കോവിലകം കുഞ്ഞിമ്പാട്ടി തമ്പുരാട്ടിയുടെയും മകനായി 1925ല്‍ ജനിച്ച കെ.സി. ഉണ്ണി അനുജന് രാജ സാമൂതിരി കോളേജില്‍ ഇന്റര്‍മീഡിയറ്റും ചെമ്പൂര് മദ്രാസ് എന്‍ജിനീയറിംഗ് കോളേജില്‍ എന്‍ജിനീയറിംഗും പൂര്‍ത്തിയാക്കി. പെരമ്പൂരില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ എന്‍ജിനീയറായി ഔദ്യോഗിക ജീവിതമാരംഭിച്ച അദ്ദേഹം പിന്നീട് ജംഷഡ്പൂരില്‍ ടാറ്റയില്‍ ജോലി ചെയ്തു. എറണാകുളത്തെ എച്ച്.എം.ടിയില്‍ നിന്ന് പ്ലാനിംഗ് എന്‍ജിനീയറായി വിരമിച്ചു. മാലതി നേത്യാരാണ് ഭാര്യ. മക്കള്‍: സരസിജ, ശാന്തിലത, മായാദേവി.
മൃതദേഹം നാളെ രാവിലെ എട്ടര മുതല്‍ 11 വരെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് കോട്ടയ്ക്കല്‍ കോവിലകം ശ്മശാനത്തില്‍ സംസ്കരിക്കും.
Trending
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി
- ആറൻമുളയിലെ ആചാരലംഘന വിവാദം: ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ബോർഡ്, ഗൂഢാലോചനയെന്ന് ആരോപണം
- കാര്‍ തട്ടിയെടുക്കല്‍: വ്യാജ മെക്കാനിക്കിന്റെ വിചാരണ തുടങ്ങി
- വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം
- വ്യാജ പിഴ സന്ദേശങ്ങളെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ്
- ക്ലാസില്‍ കുട്ടികള്‍ ഹാജരില്ലെങ്കില്‍ രക്ഷിതാക്കളെ വിവരമറിയിക്കാന്‍ വ്യവസ്ഥ വേണമെന്ന് എം.പിമാര്‍
- ഇടപാടുകാരുടെ പണം ദുരുപയോഗം ചെയ്തു; ബാങ്ക് ജീവനക്കാരന് അഞ്ചു വര്‍ഷം തടവ്