തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ദേശീയ നേതൃത്വം സസ്പെന്‍ഡ് ചെയ്തു. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ ശംഭു പാല്‍കുളങ്ങരയെയാണ് കേരളത്തിന്റെ ചുമതലയുളള ദേശീയ ജനറല്‍ സെക്രട്ടറി ഏബ്രഹാം റോയി മാണി സസ്പെന്‍ഡ് ചെയ്തത്. തിരുഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ഏറ്റെടുക്കാത്ത അധ്യക്ഷ സ്ഥാനം വീണ്ടും ഒഴിയുമായിരിക്കും എന്ന ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതാണ് നടപടിക്ക് കാരണം. ഐ വിഭാഗം നേതാവാണ് ശംഭു പാല്‍കുളങ്ങര യു പി അടക്കം 5 സംസ്ഥാനങ്ങളുടെ നിയമസഭാ ഇലക്ഷനിൽ കോൺഗ്രസ് വൻ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ശംഭു ഫേസ്ബുക്കിലൂടെ നേതൃത്വത്തെ വിമർശിച്ചത്. ഏറ്റെടുക്കാത്ത അധ്യക്ഷ സ്ഥാനം വീണ്ടുമൊഴിയുമായിരിക്കും എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
