മനാമ : സമസ്ത ബഹ്റൈനും, കാപിറ്റൽ കമ്മ്യൂണിറ്റി സെന്ററും സംയുക്തമായി ബഹ്റൈൻ ദേശീയദിനം സമുചിതമായി ആഘോഷിച്ചു.
സമസ്ത ബഹ്റൈൻ കേന്ദ്ര ആസ്ഥാന മന്ദിരം നിലകൊള്ളുന്ന ഗോൾഡ് സിറ്റി പരിസരത്ത് നടത്തിയ വർണ്ണശഭളമായ റാലിയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. റാലിയിൽ 150 ൽ പരം ആളുകൾ പങ്കെടുത്തു.
ശേഷം നടന്ന പൊതുയോഗം ബഹ്റൈൻ ദേശീയ ഗാനമാലപിച്ച് തുടങ്ങി. കാപിറ്റൽ കമ്മ്യൂണിറ്റി സെന്റർ ചെയർമാൻ അഹ്മദ് അബ്ദുൽ വാഹിദ് കാറാത്ത ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജാസിം സബ്ത്ത്, ഇബ്റാഹിം മത്തർ, ഫൈസൽ അബ്ബാസി, അൻവർ ദോസരി എന്നിവർ ആശംസകൾ അർപ്പിച്ചു. മറ്റു അറബിളും വേദിയിൽ സന്നിഹിതരായിരുന്നു.
സമസ്ത ബഹ്റൈൻ കേന്ദ്ര ഏരിയ ഭാരവാഹികൾ, ജംഇയ്യത്തുൽ മുഅല്ലിമീൻ എസ്.കെ.എസ്.എസ്.എഫ്- ഭാരവാഹികൾ എല്ലാവരുടേയും സജീവ സാന്നിദ്ധ്യം ശ്രദ്ധേയമായി. ബഹ്റൈൻ റൈഞ്ചിലെ മദ്റസ വിദ്യാർത്ഥികൾ കാലപരിപാടികൾ അവതരിപ്പിച്ചു.
സമസ്ത ബഹ്റൈനിലെ എല്ലാ മദ്റസകളിലേയും ഉസ്താദുമാരേയും, പോഷകഘടകങ്ങളേയും കാപിറ്റൽ കമ്മ്യൂണിറ്റി സെന്റർ ഭാരവാഹികൾ ആദരിച്ചു.