ലക്നൗ: സമാജ്വാദി പാർട്ടി സംസ്ഥാന കമ്മിറ്റി പുനഃസംഘടനയ്ക്ക് സമാജ്വാദി പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് എം പി അംഗീകാരം നൽകി. സംസ്ഥാന പ്രസിഡണ്ട് ആയി ഡോ. സജി പോത്തൻ തോമസിനെ തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് ഡോ. സജി പോത്തൻ തോമസ് തിരഞ്ഞെടുക്കപ്പെടുന്നത്.
അഡ്വ: ഉമ്മർ ചേലക്കോടൻ, ശ്രീകാന്ത് വെള്ളക്കോഡ് വൈസ് പ്രസിഡന്റുമാർ , സുകേശൻ നായർ, റഷീദ് വിളയൂർ ജനറൽ സെക്രട്ടറി, റോയ് ചെമ്മനം ട്രെഷറർ, ഇരുപത്തിനാലംഗ എക്സിക്യൂട്ടീവും തെരഞ്ഞെടുത്തതായി സംസ്ഥാന പ്രസിഡണ്ട് സജി പോത്തൻ തോമസ് അറിയിച്ചു.
2022 -ൽ നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനോട് മുന്നോടിയായുള്ള സംസ്ഥാന കമ്മിറ്റികളുടെ പുനഃസംഘടനയുടെ ഭാഗമായി ആണ് കേരള സംസ്ഥാന കമ്മിറ്റിയും പുനഃസംഘടിപ്പിച്ചത്.
