മനാമ: വിമാന ടിക്കറ്റ് ബുക്കിങ്ങിന്റെ വിവാദങ്ങൾ കൊടുമ്പിരി കൊണ്ട പശ്ചാത്തലത്തിൽ ഇതിന്റെ സത്യാവസ്ഥ അറിയാനായി സ്റ്റാർ വിഷൻ ന്യൂസ് ഗൾഫ് എയർ പ്രതിനിധികളുമായി ബന്ധപ്പെട്ടു. ഇന്ത്യയും ബഹ്റൈനുമായി എയർ ബബിൾ കരാർ ഒപ്പിട്ടതിന് ശേഷം ഇത്തരത്തിലുള്ള ടിക്കറ്റുകൾ വിൽക്കുന്നതിന് അധികാരം ബഹ്റൈനിൽ ലൈസൻസോടെ നടത്തുന്ന ട്രാവൽസുകൾക്കാണ് എന്നും ഗൾഫ് എയർ വ്യക്തമാക്കി. കേരളത്തിൽ നിന്നും അധികമായി 30 ബഹ്റൈൻ ദിനാർ ആവശ്യപ്പെട്ടുകൊണ്ടുള്ള മെസ്സേജുകൾ ഗൾഫ് എയറിന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അധികം പണം വാങ്ങാനായി ഇത്തരത്തിലുള്ള സംഘടനകളെ ഏല്പിച്ചിട്ടില്ലായെന്നും ഗൾഫ് എയർ പ്രതിനിധികൾ സ്റ്റാർവിഷൻ ന്യൂസിനെ അറിയിച്ചു. അധിക ചാർജ് ആവശ്യപ്പെട്ട് കേരളീയ സമാജത്തിന്റെ അറിയിപ്പുമായി ഗൾഫ് എയറിന് ബന്ധമില്ല.


