മനാമ: ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്ത് നിറ സാന്നിധ്യമായിരുന്ന സാധാരണക്കാരിൽ സാധാരണക്കാരനായ സബർമതി കൾച്ചറൽ ഫോറം പ്രസിഡണ്ട് കൂടിയായ സാം സാമുവൽ അടൂരിന്റെ വേർപാട് പ്രവാസലോകത്തിൽ വലിയ ഞെട്ടലും ദുഃഖവും ഉണ്ടാക്കിയിരിക്കുകയാണ്. സ്വന്തമായി ഒരു വാഹന സൗകര്യം പോലുമില്ലാത്ത ഒരു സാധാരണ മനുഷ്യൻ ബഹ്റൈനിലെ ഇതുപരിപാടിയിലും നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിത്വമായിരുന്നു. പ്രത്യേകിച്ച് കോവിഡ് -19 എന്ന മഹാമാരി പടർന്ന് പിടിച്ച അവസരത്തിൽ ബഹ്റൈനിലെ സഹജീവി സ്നേഹത്തിനു ഉദാത്ത മാതൃകയായിരുന്നു സാം സാമുവൽ അടൂർ. അദ്ദേഹത്തിന്റെ ഭക്ഷ്യ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് അവസാനമായി അദ്ദേഹത്തിന്റെ വസതിക്കടുത്തുവച്ചു കാണുവാനിടയായത്. അപ്പോഴും സാമിന്റെ ആരോഗ്യസ്ഥിതി നോക്കണമെന്നും കർക്കശമായ നിയന്ത്രണങ്ങൾ പാലിക്കണമെന്നും ഞാൻ പറയുകയുണ്ടായി. തന്നെ തന്നെ മറന്നു സാമൂഹിക പ്രവർത്തനം നടത്തുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അതൊന്നും ഒരു പ്രശ്നമല്ല. കൊറോണയെന്ന മഹാമാരിയിൽ കഷ്ടപ്പെടുന്ന അവശതയനുഭവിക്കുന്ന ജീവിതങ്ങളെ ചേർത്തുപിടിക്കുവാൻ സംരക്ഷിക്കുവാൻ പരിശ്രമിച്ചതിലൂടെ സമൂഹ നന്മയ്ക്കുവേണ്ടി സാമൂഹിക പ്രവർത്തനം നടത്തിയ സാം സാമുവലിന്റെ അകാല നിര്യാണം സഹജീവികൾക്ക് വേണ്ടി ജീവത്യാഗം ചെയ്ത ഒരു വീര പുരുഷനായിട്ടാണ് സാം അടൂരിനെ ഞാൻ എന്നും ഓർമിക്കുക. അദ്ദേഹത്തിന്റെ കുടുംബത്തോട് ബന്ധുമിത്രാദികളോട് അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.
Trending
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍