മനാമ: ആത്മാർത്ഥതയുള്ള ബഹ്റൈൻ മലയാളികളെ ഏറെ നാണം കെടുത്തിയ ഒരു സംഭവമായിരുന്നു ബഹ്റൈനിലെ ഒരു സംഘടന മരണപ്പെട്ട സാമിൻറെ പേരിൽ പണം പിരിച്ചിട്ട് ഇതുവരെ നൽകാത്തത്. സാം മരണപ്പെട്ടു ഏഴു മാസം തികഞ്ഞു എന്നതും, മറ്റു സംഘടനകൾ എല്ലാം തന്നെ ഏറെ മുൻപേ കൊടുത്തു എന്നതും. സത്യസന്ധമായി പ്രവർത്തിക്കുന്ന ബഹ്റൈനിലെ മലയാളികൾക്കിടയിൽ ചിലർ നടത്തുന്ന ചാരിറ്റി തട്ടിപ്പുകൾ, വരും കാലങ്ങളിൽ ആവർത്തിക്കാതിരിക്കട്ടെ. “മനഃസാക്ഷിയുണ്ടേൽ അവർ ആ പണം തരട്ടെ, ഇല്ലേൽ അവർ എടുത്തോട്ടെ” എന്ന് കണ്ണീരോടെ സാമിൻറെ മകൾ സ്റ്റാർവിഷൻ ന്യൂസിനോട് പറഞ്ഞു.
[youtube_embed]https://youtu.be/z8VHjE_UTfU[/youtube_embed]
സ്റ്റാർവിഷൻ ന്യൂസ് ഈ വാർത്തയുടെ വിശദംശങ്ങൾ പുറത്തുവിടുന്നതിനു മുൻപ് ഈ പണം കൈമാറിയതായി സ്പോൺസേർഡ് മീഡിയകളും, ചില കിങ്കരന്മാരും ബഹ്റൈനിൽ പറഞ്ഞു പരത്തിയിരുന്നു. വൻ പിരിവ് നടത്തി ചെറിയ തുക നൽകുന്ന പ്രവണതയും, എന്തിനും ഏതിനും പിരിക്കുന്നതും, മരണപ്പെട്ടവൻറെ പേരിൽ പോലും നടത്തിയ ഈ തട്ടിപ്പുകൾ ഇനി ആവർത്തിക്കാതിരിക്കാനുമായി ഈ വാർത്ത പൊതു സമൂഹത്തിലേക്ക് സമർപ്പിക്കുന്നു. ഇത്തരത്തിൽ കളങ്കിതരായവരുടെ പിരുവുകളിൽ നിന്നും പൊതുസമൂഹം ഏറെ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.