മനാമ: പ്രമുഖ സാമൂഹിക പ്രവർത്തകനായിരുന്ന സാം അടൂരിൻറെ മരണം ബഹ്റൈനിലെ മലയാളികൾക്ക് ഏറെ വേദന നൽകിയ ഒന്നായിരുന്നു. കഴിഞ്ഞ ദിവസം (24/08/2020) അദ്ദേഹത്തിന്റെ 41 -ാം ദിവസ ചടങ്ങുകൾ സൽമബാദിലുള്ള സെമിത്തേരിയിൽ വെച്ച് നടന്നു. സെൻമേരീസ് പള്ളി വൈദികരായ ഫാദർ ഷാജി ചാക്കോ , ഫാദർ ബിജുമോൻ ഫിലിപ്പോസിൻറെയും കാർമികത്വത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് അദ്ദേഹത്തിൻറെ ആത്മാവിൻറെ നിത്യശാന്തിക്കായി പ്രാർത്ഥന ചടങ്ങുകൾ നടത്തി.
ചടങ്ങിൽ ഇന്ത്യൻ ക്ലബ് ജനറൽ സെക്രട്ടറി ജോബ് ജോസഫ്,ഫ്രാൻസിസ് കൈതാരത്ത്, അനീഷ് വർഗീസ്, സാനി പോൾ, അജി പി ജോയ് , സാംജി , അജിത്ത് ,അനു, അനൂപ്, സണ്ണി , സജി , സാബു സക്കറിയ , സുനീഷ്, സജി ഫിലിപ്പ് , ബിനു കുന്നന്താനം തുടങ്ങിയ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.