
മനാമ: ബഹ്റൈനിലെ അഅലി പ്രദേശത്ത് ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയുടെ വീതി കൂട്ടൽ പ്രവൃത്തി നടക്കുന്നതു കാരണം വടക്കോട്ട് മനാമയിലേക്കുള്ള ഒന്നും രണ്ടും വരികൾ ഘട്ടം ഘട്ടമായി അടച്ചിടുമെന്ന് മരാമത്ത് മന്ത്രാലയം അറിയിച്ചു.
ഫെബ്രുവരി 21ന് പുലർച്ചെ ഒരുമണി മുതൽ ഫെബ്രുവരി 23 ഞായറാഴ്ച പുലർച്ചെ അഞ്ചുമണി വരെയായിരിക്കും അടച്ചിടുക.
എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
