
മനാമ: ബഹ്റൈനില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ വ്യാജ കാലാവധിയുള്ള സ്റ്റിക്കറൊട്ടിച്ച് വില്പന നടത്തിയ അഞ്ചു കച്ചവടക്കാരെ അറസ്റ്റ് ചെയ്തു.
ഒരു ബഹ്റൈന്‍ പൗരനില്‍നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണമാരംഭിച്ചത്. കടകള്‍ പരിശോധിച്ചപ്പോള്‍ വ്യാജ കാലാവധി സ്റ്റിക്കറുകളുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇവരുടെ കടകള്‍ അടച്ചുപൂട്ടിയിട്ടുമുണ്ട്.


